• 19 Sep 2019
  • 12: 21 AM
Latest News arrow

ബാലഭാസ്‌കറിന്റെ മരണം: അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്. അപകടം നടന്ന സ്ഥലം പോലീസ് വീണ്ടും പരിശോധിച്ചു. അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ്  ഇട്ടിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്.

അപകടം നടന്ന സ്ഥലത്ത് അന്വേഷണ സംഘം അപകടം പുനരാവിഷ്‌കരിച്ചു. അപകട സ്ഥലത്ത് ഇന്നോവ വാഹനമോടിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പരിശോധന. വാഹനത്തിലെ സീറ്റ് ബെല്‍റ്റുകള്‍ ഫോറസിക് പരിശോധനയ്ക്കായി ശേഖരിച്ചു.

അതേസമയം, അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. മുന്‍വശത്ത് ഇടത് സീറ്റിലിരുന്നയാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.