• 19 Sep 2019
  • 12: 20 AM
Latest News arrow

ബിനോയ് കോടിയേരിയ്‌ക്കെതിരായ പരാതിയില്‍ നടപടി തുടങ്ങി; യുവതി നല്‍കിയ തെളിവുകള്‍ പരിശോധിക്കുന്നു

അന്ധേരി: ബിനോയ് കോടിയേരിയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് നടപടി തുടങ്ങി. യുവതി നല്‍കിയിരിക്കുന്ന തെളിവുകളെല്ലാം പൊലീസ് പരിശോധിക്കും. യുവതിയും ബിനോയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയവയാണ് പൊലീസ് പരിശോധിക്കുന്നത്. 

അന്വേഷണത്തിന്റെ ഭാഗമായി ബിനോയിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല. ആദ്യപടിയായി നോട്ടീസ് നല്‍കിയേക്കും. 

അതേസമയം യുവതി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ആരോപിച്ച് കണ്ണൂര്‍ പൊലീസിന് ബിനോയ് നല്‍കിയ പരാതിയിന്‍മേല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസ്. കേസ് നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് പൊലീസിന്റെ നിലപാട്.