• 16 Jul 2019
  • 06: 53 AM
Latest News arrow

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി 'സാഹോ'; ടീസര്‍ പുറത്തിറങ്ങി

'ബാഹുബലി'ക്ക് ശേഷം, ആരാധകരെ ഹരം കൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ 'സാഹോ' എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

'റണ്‍ രാജ റണ്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. 'ബാഹുബലി'യുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ജിബ്രാന്‍ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മതിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍  മലയാളി താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.