• 19 Aug 2019
  • 02: 51 PM
Latest News arrow

റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ റെയില്‍വേ പോലീസിന്റെ മര്‍ദ്ദനം; വായില്‍ മൂത്രമൊഴിച്ചതായി ആരോപണം

ലഖ്‌നൗ: ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ റെയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.  ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തിനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെയാണ് ജി.ആര്‍.പി ഉദ്യോഗസ്ഥര്‍ ആക്രമിച്ചത്. ന്യൂസ്24 ലെ റിപ്പോര്‍ട്ടര്‍ അമിത് ശര്‍മയാണ് ആക്രമിക്കപ്പെട്ടത്. 

'അവര്‍ സാധാരണ വസ്ത്രത്തിലായിരുന്നു. ഒരാള്‍ എന്റെ ക്യാമറ തട്ടി താഴെയിട്ടു. അതെടുക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ അടിക്കുകയും അവഹേളിക്കുകയുമായിരുന്നു. എന്നെ പൂട്ടിയിട്ട് വസ്ത്രം വലിച്ചു കീറി, വായില്‍ മൂത്രമൊഴിച്ചു.' ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് ജി.ആര്‍.പി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെന്റ് ചെയ്തു.