• 16 Jun 2019
  • 11: 49 PM
Latest News arrow

ചുട്ടു പൊള്ളി ഉത്തരേന്ത്യ; താപനില 48 ഡിഗ്രി

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ഇവിടെ 48ഡിഗ്രിയാണ് താപനില. വരും ദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ നദികളും റിസര്‍വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം. ഉള്‍പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ടാങ്കുകളിലും പൈപ്പുകളിലും പോലും എത്തിക്കാന്‍ ആവശ്യമായ വെള്ളം കിട്ടാനില്ല. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നദികള്‍ക്കുള്ളില്‍ കുഴികുഴിച്ച് വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രാമവാസികള്‍
ഉത്തര്‍പ്രദേശിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയായിരുന്നു ഇന്നലെ താപനില.