• 18 Nov 2019
  • 03: 31 PM
Latest News arrow

കേരളം അതിജീവിച്ച കഥ; 'രൗദ്രം 2018' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കേരളം ഒറ്റക്കെട്ടായി അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ പറയുന്ന ജയരാജ് ചിത്രം 'രൗദ്രം 2018'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണിത്. നടന്‍ ടൊവിനോ തോമസാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

രഞ്ജി പണിക്കരും കെപിഎസി ലളിതയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്ക് പുറമെ വരികള്‍ എഴുതിയിരിക്കുന്നതും ജയരാജാണ്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.