• 16 Jun 2019
  • 11: 34 PM
Latest News arrow

ശിഖർ ധവാന്റെ വിരലൊടിഞ്ഞു; മൂന്നാഴ്ച വിശ്രമം; ഇന്ത്യയ്ക്ക് തിരിച്ചടി

ലണ്ടന്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച (ജൂൺ 13) ന്യൂസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്നാണ് വ്യക്തമായത്. പരിക്കേറ്റ ധവാനെ സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് വിരൽ ഒടിഞ്ഞെന്നും  മൂന്നാഴ്ചയോളം വിശ്രമം ആവശ്യമാണെന്നും ഉള്ള വിവരം അറിയാനായത്. ഇതോടെ ശിഖർ ധവാന് ലോകകപ്പിലെ മറ്റുകളികൾ കൂടി നഷ്ടമാകുമെന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.

മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ-ന്യൂസീലൻ‍ഡ് മത്സരം. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായും മത്സരമുണ്ട്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്‍റെ പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫർഹാർട്ട്  പ്രഥമ ശുശ്രൂഷ  നല്‍കിയിരുന്നു. ശേഷം വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറി നേടുകയും ചെയ്തു. ശിഖര്‍ ധവാൻ പിന്നീട് ഫീല്‍‍ഡിംഗിന് ഇറങ്ങിയില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജ ഫീല്‍ഡ് ചെയ്തു. 

ധവാന് പകരം രോഹിത് ശര്‍മയ്ക്കൊപ്പം ആര്  ഓപ്പണ്‍ ചെയ്യുമെന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.