• 05 Jul 2020
  • 11: 24 AM
Latest News arrow

അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍; പാകിസ്താനെ സ്‌നേഹിക്കൂവെന്ന് ആഹ്വാനം

മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റപ്പെട്ട രീതിയിലാണ് താരത്തിന്റെ ട്വിറ്റര്‍ പ്രത്യക്ഷപ്പെട്ടത്. അമിതാഭ് ബച്ചന്റെ ചിത്രത്തിന് പകരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാക്കിസ്താനെ സ്‌നേഹിക്കൂവെന്ന സന്ദേശവും ഹാക്കര്‍മാര്‍ ട്വീറ്റു ചെയ്തിട്ടുണ്ട്.
പുണ്യറമദാന്‍ മാസത്തില്‍ ഇന്ത്യ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും പകരം ചോദിക്കണമെന്നുമുള്ള ട്വീറ്റുകളും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐസ്‌ലാന്‍ഡ് റിപബ്ലിക് ടര്‍ക്കിഷ് ഫുട്‌ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. 

മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 38 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.

 

Editors Choice