• 22 Aug 2019
  • 09: 42 AM
Latest News arrow

വീണ്ടും മഴ കളി മുടക്കി; ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ

സതാംപ്‌ടണ്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിലെ പതിനഞ്ചാമത്തെ മത്സരം കനത്ത മഴമൂലം പകുതിയിൽ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് മഴ മുടക്കിയത്. ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുന്ന രണ്ടാം മത്സരമാണിത് ടോസ് നേടിയ വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വിന്‍ഡീസ് മുന്നേറവേ എട്ടാം ഓവറിലാണ്, 45 പന്തുകള്‍ കഴിഞ്ഞപ്പോൾ വില്ലനായി മഴയെത്തിയത്. അംലയെയും(6) മര്‍ക്രാമിനെയും(5) ഷെല്‍ഡൻ കോട്രെൽ പുറത്താക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോൾ 29-2 എന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്‌കോർ. 17 റണ്‍സുമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കും റണ്ണുകളെടുക്കാതെ നായകന്‍ ഫാഫ് ഡുപ്ലസിസുമായിരുന്നു ക്രീസില്‍.

സതാംപ്ടൺ റോസ്‌ബൗൾ ക്രിക്കറ്റ്ഗ്രൗണ്ടിൽ മഴ തകര്‍ത്തു പെയ്തതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനീക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു. മൂന്ന് തോൽവികളേറ്റുവാങ്ങി നാലാം മത്സരം കളിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പോയിന്‍റ് ടേബിളില്‍ കടന്നുകൂടി. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നേടുന്ന ആദ്യത്തെ പോയിന്റാണിത്.

മൂന്ന് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള വെസ്റ്റ് ഇന്‍ഡീസ് മൂന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്തും നാല് കളിയില്‍ ഒരു പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ഒന്‍പതാം സ്ഥാനത്തുമാണ്.

ദക്ഷിണാഫ്രിക്കൻ ടീമിന് ഇനിയുള്ള  എല്ലാ മത്സരങ്ങളും നിർണ്ണായകമാകും.

ഇന്ന് ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ടിൽ ബംഗ്ളാദേശ്‌ ശ്രീലങ്കയെ നേരിടും. 

പോയിന്റ് പട്ടിക: