• 22 Oct 2019
  • 03: 44 AM
Latest News arrow

ഇനി വിളിച്ചാല്‍ വിളിപ്പുറത്തെത്തും; 'കോള്‍ ഓട്ടോ' ആപ്പ് പുറത്തിറങ്ങി

കോഴിക്കോട്: വിളിച്ചാല്‍ വിളിപ്പുറത്തെത്താന്‍ ഇനി ഓട്ടോക്കാരനും റെഡി. ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോള്‍ ഓട്ടോ എന്ന അപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ലഭ്യമാവുന്നു എന്നതാണ് അപ്ലിക്കേഷന്റെ പ്രത്യേകത. 
യാത്രക്കാരന് കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോയെ പെട്ടെന്ന് ബുക്ക് ചെയ്യാനാകും. യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ തന്നെ മനസിലാക്കാം. 
ചലച്ചിത്ര നടന്മാരായ ടൊവിനോ തോമസ്, വിനോദ് കോവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 
യാത്രക്കാരന് കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോകള്‍ നിലവില്‍ ഈടാക്കുന്ന ഔദ്യോഗിക നിരക്ക് തന്നെയാണ് ഈ സേവനത്തിനുമുളളത്. ബുക്ക് ചെയ്താല്‍ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് കിട്ടും. ഓട്ടോ ഡ്രൈവര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡ്രൈവര്‍ക്ക് യാത്രക്കാരെയും കണ്ടെത്താം. 
15 ദിവസത്തിനകം സംവിധാനം പൂര്‍ണരൂപത്തില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പില്‍ എമര്‍ജന്‍സി ബട്ടന്‍ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേര്‍ട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമര്‍ജന്‍സി ബട്ടണ്‍.