• 05 Jul 2020
  • 11: 39 AM
Latest News arrow

ബൈജൂസ് ആപ്പിന്റ വരുമാനം മൂന്നിരട്ടിയായി വര്‍ധിച്ചു

ബംഗളൂരു: ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പ്. മുന്‍വര്‍ഷം 490 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇത് 1430 കോടിയായി വര്‍ധിച്ചു.

2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ  തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. ഈ വര്‍ഷം 3,000 കോടി രൂപ വരുമാനം നേടാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ബൈജൂസ് ആപ്പില്‍ കാശുകൊടുത്ത് വരിക്കാരാകുന്നവരുടെ എണ്ണത്തിലുണ്ടായ മികച്ച വര്‍ധനയാണ് വരുമാനം കൂട്ടുന്നതിലേക്ക് നയിച്ചത്.

ഇന്ത്യയിലുടനീളം വളര്‍ച്ചയുണ്ടാക്കാനും ബൈജൂസിനായി. കൂടുതല്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാക്കി വലിയ കുതിച്ചുചാട്ടത്തിനാണ് ബൈജൂസ് ഒരുങ്ങുന്നത്. നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണുള്ളത്. ഇതില്‍ പണംകൊടുത്ത് ഉപയോഗിക്കുന്നവര്‍ 24 ലക്ഷം പേരാണ്. 2018 ജൂണിലെ കണക്കുപ്രകാരം പണംകൊടുത്ത് ഉപയോഗിക്കുന്നവര്‍ 12.6 ലക്ഷം പേരായിരുന്നു

 

Editors Choice