• 16 Jun 2019
  • 11: 39 PM
Latest News arrow

കോഴിക്കള്ളനായ കോടീശ്വരന്‍!

ചൈന: രണ്ട് കോടിയുടെ ബിഎംഡബ്ല്യൂ കാറില്‍ ഇന്ധനം നിറയ്ക്കാന്‍ നാട്ടുകാരുടെ കോഴിയെ മോഷ്ടിക്കുന്ന കോടീശ്വരനായ വാഹനയുടമ അറസ്റ്റില്‍. നാട്ടിലെ കോഴികളും താറാവുകളും മോഷ്ണം പോകുന്നതായി നാട്ടുകാര്‍ പരാതി പറഞ്ഞതോടെയാണ് കോടീശ്വരനായ കള്ളനെ പോലീസ് പൊക്കിയത്. ചൈനയിലെ സിചുവാനിലാണ് സംഭവം.

അന്വേഷണത്തിനിടെ സിസിടിവികള്‍ പരിശോധിച്ച പോലീസ് ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് കണ്ടു. എന്നാല്‍ വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നു. എന്നാല്‍ ഈ ബൈക്ക് സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തി. ഈ വീട്ടില്‍ സ്ഥിരമായി കോഴിക്കച്ചവടക്കാര്‍ എത്തുന്നുണ്ടെന്നും പോലീസ് അറിഞ്ഞു. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാവ് സൂക്ഷിച്ചിരുന്ന നിരവധി കോഴികളെയു താറാവുകളെയും കണ്ടെത്തുകയായിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ ആഡംബര കാറിന് ഇന്ധനം നിറയ്ക്കുവാനാണ് കോഴികളെ മോഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ഇന്ധനം വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.