• 16 Jun 2019
  • 11: 43 PM
Latest News arrow

ബാറ്റിംഗ്-ബൗളിംഗ് മികവിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം

ഓവല്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകർത്താണ് ഈ ലോകകപ്പിലെ രണ്ടാം ജയം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316-ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, അലക്‌സി കാരി എന്നിവർ അര്‍ദ്ധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ഇന്ത്യ ബൗളിംഗിലും പിടിമുറുറുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും മൂന്ന് വീതവും യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റുകൾ നേടി.

നേരത്തെ, ശിഖർ ധവാന്റെ സെഞ്ച്വറി അടക്കം താരങ്ങളുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

സ്‌കോര്‍: ഇന്ത്യ: 352-5 (50), ഓസ്‌ട്രേലിയ: 316-10 (50)

ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഇന്ത്യയ്ക്ക് ലഭിച്ചു. മത്സരത്തില്‍ സെഞ്ച്വറികളുടെ കാര്യത്തിലും ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ടീമായി ഇന്ത്യ മാറി. ശിഖര്‍ ധവാന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ 27 സെഞ്ച്വറിയുമായാണ് ഇന്ത്യഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്‌ട്രേലിയയുടെ 26 സെഞ്ച്വറികളെന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ച്വറികളുമായി ശ്രീലങ്കയാണ്പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ഇന്ന് റോസ്‌ബൗൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും.