• 26 Aug 2019
  • 02: 37 AM
Latest News arrow

മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്‌; രാഹുല്‍ ഗാന്ധി-സ്റ്റാലിന്‍ കൂടിക്കാഴ്ച ഇന്ന്

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എച്ച് വസന്തകുമാര്‍ അറിയിച്ചു.

ജൂലൈ 24ന് തമിഴ്‌നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരും. അണ്ണാ ഡിഎംകെ, ഡിഎംകെ സഖ്യങ്ങൾക്ക് എംഎല്‍എമാരുടെ എണ്ണം അനുസരിച്ച് മൂന്ന് വീതം സീറ്റുകള്‍ ലഭിക്കും. ഡിഎംകെയ്ക്ക് ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 

1991-മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് മന്‍മോഹന്‍ സിങ്. ജൂണ്‍ 14ന് അദ്ദേഹത്തിന്റെ കാലാവധി തീരും. എന്നാല്‍ അസമില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനെ വീണ്ടും സഭയിലെത്തിക്കാന്‍ വേണ്ട എംഎല്‍എമാരില്ല. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനെ മത്സരിപ്പിക്കുന്നത്. 

രാജ്യസഭാ സീറ്റിന് പകരം അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് കോണ്‍ഗ്ര്‌സ് ഡിഎംകെയ്ക്ക് വിട്ടുനല്‍കും. കോണ്‍ഗ്രസിന് ആകെ 7 എംഎല്‍എമാര്‍ മാത്രമാണ്  തമിഴ്‌നാട് നിയമസഭയിലുള്ളത്.