• 18 Nov 2019
  • 10: 23 AM
Latest News arrow

ഈ ട്രംപിന് ഇതെന്തുപറ്റി! ചന്ദ്രൻ ചൊവ്വയുടെ ഭാഗമത്രെ!

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റിന്റെ കിളി പോയോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ചന്ദ്രനെ വിട്ട് ചൊവ്വയെപ്പിടിക്കാൻ നാസയോട് നിർദ്ദേശിക്കുന്ന ട്രംപ്, ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്നും പറയുന്നു!

ചന്ദ്രനിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ട്വീറ്റ് ചെയ്യുകയായിരുന്നു- "എല്ലാ പണവും നമ്മള്‍ ഇതിനായി ചെലവാക്കുന്നു. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണം. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്.  ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം."

എന്നാല്‍ ട്വീറ്റില്‍ പറഞ്ഞ ഒരു കാര്യത്തിൽ ശാസ്ത്രലോകം ഞെട്ടി. ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്നുള്ള ഭാഗമാണ്  ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നതിനിടയിലാണ് ട്രംപ് ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്ന് ബ്രാക്കറ്റില്‍ കുറിച്ചത്.

2024-ൽ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാൻ നാസ പദ്ധതിയിടുന്നതിനിടയിൽ പ്രസിഡന്റ് നടത്തിയ ഈ പരാമർശം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു. 

For all of the money we are spending, NASA should NOT be talking about going to the Moon - We did that 50 years ago. They should be focused on the much bigger things we are doing, including Mars (of which the Moon is a part), Defense and Science!

— Donald J. Trump (@realDonaldTrump) June 7, 2019