• 26 Aug 2019
  • 02: 57 AM
Latest News arrow

ട്രാഫിക് പൊലീസിനെ മർദ്ദിച്ച വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി അറസ്റ്റിലായി. വഴുതക്കാട്ട് വെച്ച്  ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് മർദ്ദിച്ച അമൽ എന്ന സംസ്കൃത കോളേജ് വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ  പൊലീസ് ഉദ്യോഗസ്ഥനെ അമൽ കൈയേറ്റം ചെയ്യുകയായിരുന്നു.

മ്യൂസിയം പൊലീസ് അമലിനെ പിടി പിടികൂടി കേസെടുത്തു.