• 18 Nov 2019
  • 10: 25 AM
Latest News arrow

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെ മഹേഷ് പൈ മോശമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ടിപി അജികുമാറാണ് യുവാവിനെതിരെ പൊലീസിന് പരാതി നൽകിയത്. തുടർന്ന് ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്രതികരണത്തിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ മഹേഷ് പൈ  ഇത് പിൻവലിച്ചിരുന്നു. എന്നാൽ  പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും വിവാദമാവുകയുമായിരുന്നു.