• 22 Aug 2019
  • 09: 42 AM
Latest News arrow

ടൊവിനോയുടെ 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു': ടീസര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ടീസര്‍ പുറത്തിറങ്ങി. അനുസിത്താരയാണ് ചിത്രത്തിലെ നായിക.

സിദ്ദീഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ്  ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.