• 06 Jul 2020
  • 01: 48 AM
Latest News arrow

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു: പലിശനിരക്ക് കുറയും

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. മൂന്ന് ദിവസത്തെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ആര്‍ബിഐ നിരക്ക് കുറക്കുന്നത്. വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. 
ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് ആര്‍ബിഐയെ പലിശ നിരക്ക് കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഇതോടെയാണ് റിപ്പോ നിരക്ക് 5.75 ശതമാനമായത്.  റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനവും ആയി വെട്ടിക്കുറച്ചു. CRR 4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും.
ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആര്‍ബിഐ നേരത്തെ നിരക്കു കുറച്ചത്. എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് പണമിടപാടു സംവിധാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നതു നിര്‍ത്തി. ഈ ഇളവ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു കൈമാറണം.

 

Editors Choice