• 22 Aug 2019
  • 09: 47 AM
Latest News arrow

വമ്പന്‍ ഓഫര്‍: വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് സുവര്‍ണ്ണാവസരം

വോഡഫോണ്‍ വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളൊരുക്കി വോഡഫോണ്‍ രംഗത്ത്. 299 രൂപയുടെ പുതിയ റീചാര്‍ജാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോഡഫോണ്‍ ഇറക്കിയിരിക്കുന്നത്. ദിനവും 3 ജിബി നല്‍കുന്നതോടൊപ്പം 70 ദിവസത്തെ കാലാവധിയാണ് കമ്പനി ഈ പ്ലാനില്‍ നല്‍കുന്നത്. മാത്രമല്ല ആദ്യമായി 249 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി 4 ജി സിം ഡോര്‍സ്‌റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 
ഉപയോക്താക്കള്‍ക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 1000 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോണ്‍ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. ഈ പ്ലാന്‍ ലഭ്യമാകാന്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് കമ്പനി അറിയിക്കുന്നത്.
നിലവില്‍ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സര്‍ക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു പ്ലാനില്‍ 1.5 ജിബിയുടെ 4ജി/5ജി ഡാറ്റയാണ് 199 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ദിവസവും ലഭിക്കുക. ഇതിനൊപ്പം ദിനവും 100 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനില്‍ ലഭിക്കും. വോഡഫോണ്‍ പ്ലേ ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.