• 19 Sep 2019
  • 12: 24 AM
Latest News arrow

നടന്‍ വിനായകനെതിരെ 'മീറ്റൂ' ആരോപണവുമായി ദളിത് ആക്റ്റിവിസ്റ്റ്

കൂടെ കിടക്കാമോ എന്നും, അമ്മയെ കൂടി വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ലെന്നും കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി

മലയാള സിനിമയിൽ വീണ്ടും' മീറ്റൂ' ആരോപണം. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവു കൂടിയായ നടൻ വിനായകന് എതിരെയാണ് ലൈംഗിക ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് മൃദുലാദേവി ശശിധരൻ എന്ന ദളിത് ആക്റ്റിവിസ്റ്റ് ഫെയ്സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്.

മൃദുലാദേവി ശശിധരന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലേക്ക്: 

"നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് . തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ"