• 22 Oct 2019
  • 03: 45 AM
Latest News arrow

ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരി ആനി സെയ്ദിക്ക് 'നയന്‍ ഡോട്‌സ്' പുരസ്‌കാരം

ലണ്ടൻ: 2019-ലെ 'നയന്‍ ഡോട്‌സ്' പുരസ്‌കാരത്തിന് പ്രമുഖ ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ ആനി സെയ്ദി അർഹയായി. മുംബൈ സ്വദേശിനിയായ ആനിയുടെ 'ബ്രഡ്, സിമെന്റ്, കാക്ടസ്' എന്ന രചനയ്ക്കാണ് പുരസ്‌കാരം. ഇത് പുസ്തകരൂപത്തിൽ 2020 മെയ് മാസത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കും.

സമകാലീന വിഷയങ്ങളെ ആസ്പദമാക്കിയുള്ള രചനകള്‍ക്ക് സമ്മാനിക്കുന്ന പുരസ്‌കാരമാണ് 'നയന്‍ ഡോട്‌സ്'. ഒരുലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാരത്തുക.

കവിത, നാടകം, ഡോക്യുമെന്ററി, നോവല്‍, ലേഖനങ്ങള്‍ തുടങ്ങിയവ ആനി സെയ്ദി രചിച്ചിട്ടുണ്ട് .'ഗുലാബ്', 'അണ്‍ ബൗണ്ട്: 2000 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ വുമെന്‍സ് റൈറ്റിങ്', 'ലവ് സ്റ്റോറീസ് 1 ടു 14', 'ദ ബാഡ് ബോയ്സ് ഗൈഡ് ടു ദ ഗുഡ് ഇന്ത്യന്‍ ഗേള്‍', 'നോണ്‍ ടര്‍ഫ്: ബാന്റെറിങ് വിത്ത് ബാന്‍ഡിറ്റ്സ് ആന്‍ഡ് അദര്‍ ട്രൂ ടെയ്ല്‍സ്' തുടങ്ങിയവയാണ്  പ്രധാന പുസ്തകങ്ങള്‍.