• 09 Mar 2021
  • 05: 52 AM
Latest News arrow

ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്‌സി കുട്ടനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.

1980-കളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ അത്‌ലീറ്റുകളില്‍ ഒരാളായിരുന്നു മേഴ്‌സി കുട്ടന്‍. അര്‍ജുന, ജി വി രാജ അവാര്‍ഡ് ജേതാവാണ്. 1988-ലെ സോള്‍ ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍  ട്രാക്കിലിറങ്ങി. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി 16 തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1982 ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജമ്പില്‍ വെള്ളി നേടി. 1989-ല്‍ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു. ലോങ്ജമ്പില്‍ ആറ് മീറ്റര്‍ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. ടാറ്റാസില്‍ സ്‌പോര്‍ട്‌സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് 'മേഴ്‌സി കുട്ടന്‍ അക്കാദമി' സ്ഥാപിച്ചു.2016-ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി. പ്രശസ്ത കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്‍ത്താവ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി ഒകെ വിനീഷ്, ഐ.എം വിജയനുള്‍പ്പടെ അംഗങ്ങളായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.