• 19 Sep 2019
  • 12: 28 AM
Latest News arrow

സന്നാഹത്തിൽ തകർന്ന് ഇന്ത്യയും ഇംഗ്ലണ്ടും

ഓവല്‍: ഐ.സി.സി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനോട് തോൽവി. ഇന്ത്യയെ ആറ് വിക്കറ്റിനാണ്  ന്യൂസിലന്‍ഡ് തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കിനിൽക്കെ  കീവീസ് മറികടന്നു.

സ്കോര്‍: ഇന്ത്യ 39.2 ഓവറില്‍ 179ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 37.1 ഓവറില്‍ 180/4.

ലണ്ടനിൽ നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രവചിക്കുന്ന ആതിഥേരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ ജയം കരസ്ഥമാക്കി.   12 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെതിരെ ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവില്‍ 297 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 49.3 ഓവറില്‍ 285 റണ്‍സിന് ഓള്‍ ഔട്ടായി.

രണ്ടാമത്തെ സന്നാഹമത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.