• 19 Sep 2019
  • 12: 20 AM
Latest News arrow

പശുവിറച്ചി കൈവശം വെച്ചതിന് യുവാക്കളെ മർദ്ദിച്ചു

ഭോപ്പാൽ: മധ്യപ്രദേശില്‍ പശുവിറച്ചി കൈവശം വെച്ചതിന്റെ പേരിൽ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിച്ചതച്ചു. മധ്യപ്രദേശിലെ സിയോണിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പശുവിറച്ചി കൈവശം വെച്ചത്തിന്റെ പേരിൽ യുവാക്കളെ വടികൊണ്ടടിച്ചു വീഴ്ത്തി മരത്തില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

രണ്ട് മുസ്ലിം യുവാക്കളും സ്ത്രീയും ഓട്ടോയില്‍ പശുവിറച്ചി കൈവശം വെച്ച് യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗോരക്ഷകരെത്തി ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാമസേന നേതാവ് ശുഭം ഭാഗേല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  വൈറലായതോടെയാണ് പോലീസ് നടപടിയെടുത്തത്. സ്ത്രീയുടെ മുഖത്ത് ചെരുപ്പ് കൊണ്ടടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഇത്തരം കേസുകളില്‍ ശുഭം ഭാഗേൽ  ഇതിനു മുമ്പും അറസ്റ്റിലായിട്ടുണ്ട്.