• 19 Sep 2019
  • 12: 13 AM
Latest News arrow

രാഹുലിനെതിരെ സരിത നേടിയത് 569 വോട്ടുകള്‍

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിത എസ് നായര്‍ക്ക് ഒരു പോസ്റ്റല്‍ വോട്ട് അടക്കം 569 വോട്ടുകള്‍ ലഭിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഏറ്റുമുട്ടിയ മണ്ഡലമായിരുന്നു ഇത്. എന്നാല്‍ സ്മൃതിയോട് 54,731 വോട്ടുകള്‍ക്ക് രാഹുലിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. നോട്ടയ്ക്ക് 30,931 വോട്ടുകളാണ് അമേഠിയില്‍ ലഭിച്ചത്. 34 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. സരിതയേക്കാള്‍ കുറവ് വോട്ടുകള്‍ ലഭിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.

കേരളത്തില്‍ എറണാകുളത്ത് ഹൈബി ഈഡനെതിരെയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കാന്‍ സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ സരിത അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.