• 16 Jun 2019
  • 11: 42 PM
Latest News arrow

രാജീവ് രവി ചിത്രത്തില്‍ ആസിഫ് അലി: 'തൊണ്ടിമുതല്‍ എസ്.ഐ' അണിയറയില്‍ ഒരുങ്ങുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തൊണ്ടിമുതല്‍ എസ്. ഐ' അണിയറയില്‍ ഒരുങ്ങുന്നു. ആസിഫ് അലിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ദീലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും എസ്‌ഐയുടെ വേഷത്തിലെത്തിയ സിബി തോമസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥ ജീവിതത്തില്‍ സിഐ ആയ സിബി തോമസ് നടത്തിയ ഈ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍. ആണ് ചിത്രം നിര്‍മ്മിക്കുന്നത്.