മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിന് അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തി അർഹയായി. അൽഹാർത്തി രചിച്ച 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്കാരം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. ഇംഗ്ളീഷിലേയ്ക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാർത്തിയാണ്. ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മെരിലിന്‍ ബൂത്ത് ആണ്. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ ) മെരിലിന്‍ ബൂത്തുമായി ജോഖ അല്‍ഹാര്‍ത്തി പങ്കുവയ്ക്കും.
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നത്. അതേസമയം, ഇംഗ്ലീഷില്‍ എഴുതി യു.കെ.യില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്കാണ് മാന്‍ ബുക്കര്‍ പുരസ്കാരം നല്‍കുന്നത്.
അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്നു 'സെലസ്റ്റിയല്‍ ബോഡീസ്'. മായ, അസ്മ, ഖവ്ല എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങൾ. ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ വിജയിച്ച നോവലാണിതെന്ന് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു .സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണിതെന്നും അവർ കൂട്ടിച്ചേർത്തു.
2010-ല്‍ പ്രസിദ്ധീകരിച്ച 'ലേഡീസ് ഓഫ് ദി മൂണ്‍' ആണ് ജോഖ അല്‍ഹാര്‍ത്തിയുടെ ആദ്യ പുസ്തകം..
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍