• 22 Oct 2019
  • 03: 47 AM
Latest News arrow

കൊറിയൻ ടൂർ: ഇന്ത്യൻ വനിതകൾക്ക് ആദ്യ ജയം

ഇഞ്ചിയോണ്‍: ദക്ഷിണ കൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ആദ്യ മത്സരത്തില്‍ വിജയം. കരുത്തരായ ആതിഥേയർക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ഇന്ത്യയ്ക്കായി സ്‌ട്രൈക്കര്‍ ലാല്‍റെംസിയാമി ഇരുപതാം മിനിട്ടിലും നവനീത് കൗര്‍ നാൽപതാം മിനിട്ടിലും ഗോള്‍ നേടി. നാല്പത്തിയെട്ടാം മിനിട്ടിൽ  ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഷിൻ ഹെയോങ് ആശ്വാസ ഗോള്‍ നേടി. ഇന്ത്യന്‍ നിരയില്‍ ഗോള്‍കീപ്പര്‍ സവിത മികച്ച പ്രകടനം കാഴ്ച വെച്ചു.

സ്‌പെയിനിനും മലേഷ്യയ്ക്കും എതിരെ ഈവര്‍ഷം ആദ്യം നടന്ന പരമ്പരയില്‍ മികച്ച പ്രകടനം ഇന്ത്യനടത്തിയിരുന്നു.  ഈ ആത്മവിശ്വാസത്തിലാണ് കൊറിയയ്‌ക്കെതിരെയും കളിക്കാനിറങ്ങിയത്. ഷോര്‍ഡ് മരീനെയാണ്  ഇന്ത്യന്‍ ടീമിന്റെ കോച്ച്.

ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. 20 മുതൽ 24 വരെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കൊറിയൻ ടൂർ.