• 06 Dec 2022
  • 03: 30 PM
Latest News arrow

വാട്‌സാപ് മെസേജുകളുടെ ആധിക്യം കാരണം ഇനി ഫോണുകള്‍ ഹാങ്ങാകില്ല

നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്സണലായും വരുന്ന മെസേജുകള്‍ കാരണം സ്മാര്‍ട്ട് ഫോണുകള്‍ ഹാങ്ങാകുന്ന പ്രശ്‌നം അവസാനിപ്പിക്കാന്‍ വാട്‌സാപ്പ്. ഇതിനു പരിഹാരം നല്‍കുന്ന ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഐഒഎസ് പതിപ്പില്‍ ലഭ്യമായ ഫീച്ചറാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡില്‍ എത്തുന്നത്.

വാട്‌സാപ്പില്‍ വരുന്ന ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് കണക്കാക്കി അതില്‍ വേണ്ടതും വേണ്ടത്തതും പെട്ടെന്ന് വേര്‍തിരിച്ച് നീക്കം ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കുന്നു.

വാട്‌സാപ്പിന്റെ സെറ്റിങ്‌സില്‍ നിന്നും ഡേറ്റാ ആന്‍ഡ് സ്റ്റോറേജ് എടുത്ത ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടുക്കുക. ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് അറിയുവാന്‍ സാധിക്കും. ടെക്സ്റ്റ്, ലൊക്കേഷന്‍, ഓഡിയോ, വിഡിയോ, ഡോക്യുമെന്റ് ഫയലുകള്‍ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനും സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകള്‍ നീക്കം ചെയ്യാനും ഇതില്‍ സാധിക്കുന്നു.

ഫോണിന്റെ മെമ്മറി പെട്ടെന്ന് കുറയ്ക്കുന്ന അനാവശ്യ മെസേജുകള്‍ ഇനി മുതല്‍ ഉപയോക്താവിന് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.