• 22 Oct 2019
  • 03: 46 AM
Latest News arrow

ഇറ്റാലിയന്‍ ഓപ്പണ്‍: നദാലും പ്ലിസ്‌കോവയും ചാമ്പ്യന്മാർ

റോം: ലോക ഒന്നാം നമ്പറായ സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിനെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്പാനിഷ് താരമായ റാഫേല്‍ നദാൽ  കരസ്ഥമാക്കി. നദാലിന്റെ സീസണിലെ ആദ്യ കിരീടമാണിത്.  രണ്ടുമണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ്  നദാൽ വിജയിച്ചത്. സ്‌കോര്‍:  6-0, 4-6, 6-1. നദാലിന്റെ ഒന്‍പതാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടവിജയവും മുപ്പത്തിനാലാം മാസ്റ്റേഴ്‌സ് കിരീടവും കൂടിയാണിത്. ഈ ജയത്തോടെ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ കിരീടം നേടാനുള്ള സാധ്യത വര്‍ധിച്ചു. ഫ്രഞ്ച് ഓപ്പണില്‍ 12-ാം കിരീടവിജയമാണ് നദാൽ  ലക്ഷ്യമിടുന്നത്.

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ ചെക്ക് താരമായ കരോളിന പ്ലിസ്‌കോവ കിരീടം നേടി. ബ്രിട്ടന്റെ യോഹന്ന കോണ്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു പ്ലിസ്‌കോവയുടെ ജയം.