• 09 Mar 2021
  • 05: 39 AM
Latest News arrow

ഐശ്വര്യാ റായിക്കൊരു ഇറാനിയന്‍ അപര

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ പത്നിയുമായ ഐശ്വര്യാ റായിക്ക് ഇറാനില്‍ നിന്നൊരു അപര. ഇറാനിയന്‍ മോഡലായ മാഹ്ലാഗ ജബരിയാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ഐശ്വര്യ ആരാധകരുടെ മനം കവരുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിമാരായ വനിതകളില്‍ ഒരാളെന്ന ടൈറ്റില്‍ ലഭിച്ചിട്ടുണ്ട് ഐശ്വര്യക്ക്. അതുകൊണ്ട് തന്നെ അവരുടെ അപരയ്ക്കും ആരാധകരുടെ എണ്ണത്തില്‍ കുറവില്ല. ഇന്‍സ്റ്റഗ്രാമില്‍ 2.7 മില്യണ്‍(27 ലക്ഷം) ഫോളോവേഴ്‌സുണ്ട് മോഡലായ മാഹ്ലാഗ ജബരിക്ക്. സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും സാമ്യത കാണിക്കുന്ന ചിത്രങ്ങള്‍ വൈറലാകുകയാണ്.