• 19 Aug 2019
  • 02: 42 PM
Latest News arrow

അടുത്തവര്‍ഷം മുതല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കാന്‍ കുവൈറ്റ്

കുവൈറ്റ് സിറ്റി: ധനകാര്യ സ്ഥാപനങ്ങളില്‍ ഓഡിറ്റര്‍മാരായി സ്വദേശികളെ നിയമിക്കുന്നതിനുള്ള നിബന്ധന ഏര്‍പ്പെടുത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വദേശിവല്‍ക്കരണം നടപ്പാക്കാനായുള്ള ഇഹ്‌ലാല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

മണി എക്സ്ചേഞ്ചുകൾ, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് പുതിയ തീരുമാനം ബാധകമാകും. കള്ളപ്പണം തടയുന്നതിനോടൊപ്പം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം, ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 2,500 പേര്‍ക്കാണ് ഇഹ്‌ലാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി നഷ്ടമായത്. പുതിയ തീരുമാനം കൂടി നടപ്പാക്കുമ്പോള്‍ കുവൈറ്റില്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം ഇനിയും വര്‍ധിക്കും. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 41,000 വിദേശികളെ സേവനം അവസാനിപ്പിച്ച് തിരിച്ചയക്കാനാണ് കുവൈറ്റ് അധികൃതരുടെ പദ്ധതി.