• 26 May 2019
  • 03: 58 PM
Latest News arrow

പാറക്കണ്ടി പവിത്രന്‍ വധക്കേസ്: ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: സി.പി.ഐ.എം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്കോടതിയുടേതാണ് വിധി.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സി.കെ പ്രശാന്ത്, നാമത്ത് ലൈജേഷ് എന്ന ലൈജു, പാറായിക്കണ്ടി വിനീഷ്, വലിയ പറമ്പത്ത് ജ്യോതിഷ്, പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്, കെ. മഹേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

2007 നവംബര്‍ ആറിന് രാവിലെയാണ് പാറക്കണ്ടി പവിത്രന്‍ കൊല്ലപ്പെട്ടത്. നാമത്ത് മുക്കിലെ ജലസംഭരണിക്കടുത്താണ് കൊലപാതകം നടന്നത്. രാഷ്ട്രീയവിരോധം വെച്ച് പ്രതികള്‍ പവിത്രനെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പ്രതികള്‍ വീണ്ടും കൈക്കും കാലിനും വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടുവരാന്തയില്‍ കയറിയ പവിത്രന്റെ തലക്കും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പവിത്രന്‍ ചികിത്സയ്ക്കിടെ 2008 ആഗസ്റ്റ് 10നാണ് മരണപ്പെട്ടത്. കതിരൂര്‍ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.