• 18 Sep 2019
  • 07: 27 AM
Latest News arrow

ദിവസം ആറുതവണ സെക്‌സില്‍ ഏര്‍പ്പെടാന്‍ ആലിബാബ ഉടമ ജാക്ക് മായുടെ ഉപദേശം

ബെയ്ജിംങ്: '996'(രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ ആഴ്ചയില്‍ ആറുദിവസം ജോലി ചെയ്യണം) എന്ന ഉപദേശത്തിനു ശേഷം '669' ഉപദേശവുമായി ആലിബാബ സ്ഥാപകനും ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനുമായ ജാക്ക് മാ.

'669'  'സെക്‌സ് ഫോര്‍ സിക്‌സ് ഡെയ്‌സ്, സിക്‌സ് ടൈംസ്, വിത് ഡ്യൂറേഷന്‍ ബീയിങ് ദി കീ - ആഴ്ചയില്‍ ആറുദിവസവും ആറുതവണ സെക്‌സ്' ജാക്ക് മായുടെ പുതിയ ഉപദേശം ജീവനക്കാര്‍ക്കുള്ളതാണ്. ജീവിതം ഇങ്ങനെ ആസ്വാദ്യകരമാക്കാമെന്നാണ് മായുടെ കണ്ടെത്തല്‍.

എന്നാല്‍ ജോലി കഴിഞ്ഞുള്ള ക്ഷീണത്തോടെ എങ്ങനെ ദിവസവും ആറു തവണ സെക്‌സില്‍ ഏര്‍പ്പെടും എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചോദ്യങ്ങളുയരുന്നത്.

'996'- ആഴ്ചയില്‍ ആറുദിസസവും ദിനംപ്രതി ഒമ്പതു മണിക്കൂര്‍ ജോലി ചെയ്യണമെന്ന അദ്ദേഹത്തിന്റെ പഴയ നിര്‍ദേശത്തേക്കാള്‍ ഭേദമാണ് പുതിയ ഉപദേശമെന്നും പറയുന്നവരുണ്ട്.

കമ്പനിയുടെ ആസ്ഥാനത്ത് എല്ലാവര്‍ഷവും നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവെച്ചത്.