• 22 Oct 2019
  • 03: 46 AM
Latest News arrow

പോലീസ് പോസ്റ്റല്‍ വോട്ട് തിരിമറി: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ടില്‍ നടന്ന തിരിമറിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ എത്ര വോട്ട് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്താനാകില്ല എന്നും സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തേണ്ടതിനാലും അന്തിമ റിപ്പോര്‍ട്ടിന് കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയായി കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്.

പൊലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന്‍ കൈക്കലാക്കിയെന്നാണ് കേസില്‍ ആരോപണം. ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടല്‍ ഉണ്ടായെന്ന് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇങ്ങനെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചതിന് ശേഷം കള്ളവോട്ട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.