• 22 Jul 2019
  • 12: 05 PM
Latest News arrow

ടെന്നിസ് കളിക്കളത്തിലെ ഇതിഹാസ സഹോദരിമാരായ വീനസും സറീനയും വീണ്ടും ഏറ്റുമുട്ടുന്നു

ടെന്നിസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസും സെറീന വില്യംസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ഓപ്പണിന്റെ റൗണ്ടിലാണ് ഇവര്‍ പരസ്പരം മത്സരിക്കുക.

രണ്ടു പതിറ്റാണ്ടിനു മുന്‍പാണ് ഇവര്‍ ഇതിനു മുന്‍പ് ഇറ്റാലിയന്‍ സീരിസില്‍ നേര്‍ക്കുനേര്‍ പോരാടിയത്. 37 കാരിയായ സെറീന വില്യംസ് 4 തവണ ഇറ്റാലിയന്‍ കിരീടം ചൂടിയിട്ടുണ്ട്. 38 വയസ്സുള്ള വീനസിനു ഒരു തവണ മാത്രമാണ് ഇറ്റാലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാനായത്. 30 തവണ ഈ സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 18 തവണ സെറീനയും 12 തവണ വീനസും വിജയിച്ചു. അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിലായിരുന്നു. അന്ന് സെറീനയ്‌ക്കൊപ്പമായിരുന്നു വിജയം.

നിലവിലെ റാങ്കിങ്ങില്‍ സെറീന 11ാം സ്ഥാനത്തും വീനസ് 50ാം സ്ഥാനത്തുമാണ്. എന്നാല്‍ പ്രായാധിക്യവും മറ്റ് പരിക്കുകളും ഇരുവരുടെയും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.