• 26 May 2019
  • 03: 45 PM
Latest News arrow

യുഎഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം

അബൂദാബി: ഇറാന്‍-അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യുഎഇ സമുദ്രാതിര്‍ത്തിയില്‍ വച്ച് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. നാലു ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ അപലപിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം അട്ടിമറി ശ്രമത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ആക്രമണത്തില്‍ കപ്പലുകളില്‍ നിന്ന് അപകടകരമായ രാസവസ്തുക്കളോ, ഇന്ധനമോ ചോര്‍ന്നിട്ടില്ല. വാണിജ്യകപ്പലുകള്‍ക്കും, യാത്രാകപ്പലുകള്‍ക്കും നേരെ അട്ടിമറി ശ്രമം നടത്തുന്നത് അന്താരാഷ്ട്ര സമൂഹവും ഗൗരവത്തിലെടുക്കണമെന്നും ഇത്തരം നീക്കങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എ.ഇയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.