• 26 May 2019
  • 03: 59 PM
Latest News arrow

രൂപയുടെ മൂല്യം വീണ്ടും താഴോട്ട്

മുംബൈ: ഇന്ന് വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുബോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണം അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ്. ഇന്ന് 69.7 മുതല്‍ 70.50 വരെ നിരക്കില്‍ രൂപ നിലകൊള്ളുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഉയര്‍ത്തിയ തീരുവ കൂടാതെ ശേഷിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനമാണ് വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ജപ്പാനില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ അമേരിക്ക-ചൈന നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. അതുവരെ വ്യാപാര യുദ്ധം തുടരുമെന്നും കണക്കാക്കുന്നു.