• 19 Aug 2019
  • 02: 48 PM
Latest News arrow

പുതിയ അപ്‌ഡേഷനുമായി ടെലിഗ്രാം

മെസ്സേജ് ആപ്പായ ടെലിഗ്രാം പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും ഇനി മുതല്‍ ടെലിഗ്രാമില്‍ ലഭ്യമാകും. ഡിസൈനില്‍ വരുത്തുന്ന മാറ്റം ആപ്പിന്റെ ഐക്കണിലും പ്രത്യക്ഷമായിത്തുടങ്ങും. മാറ്റം വരുത്തിയതില്‍ ഏറെ ആകര്‍ഷകം ചാറ്റ് ഇടത്തോട്ട് സ്വൈപ്പ്  ചെയ്താല്‍ മെസേജുകള്‍ ആര്‍ക്കേവ് ലിസ്റ്റിലേക്ക് മാറ്റപ്പെടും എന്നതാണ്.

ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും ചാറ്റ് ലിസ്റ്റില്‍ കാണാന്‍ കഴിയും. എന്നാല്‍, മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും. ഇതിനു പുറമേ, ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും പിന്‍, മ്യൂട്ട്, ആര്‍ക്കൈവ്, ഡിലീറ്റ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും കഴിയും.

ഐഒഎസ് പതിപ്പിലും ടെലിഗ്രാമിന്റെ ഈ മാറ്റം പ്രതിഫലിക്കും. പാസ്‌കോഡിങ് സെറ്റിങ്ങില്‍ ഇനി മുതല്‍ ആറ് ഡിജിറ്റ് ഉപയോഗിക്കാം. കൂടാതെ ചാറ്റ് ലിസ്റ്റിലുള്ള ആക്ടീവ് മെമ്പേഴ്‌സിനെ അറിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.