• 19 Aug 2019
  • 02: 42 PM
Latest News arrow

യുവാവിന്റെ ചെവിക്കുള്ളില്‍ വല നെയ്ത് ചിലന്തി

വീട്ടിനകത്തും പുറത്തുമായി വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തികള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ ചൈനയിലെ ഒരു ചിലന്തി വല നെയ്യാന്‍ കണ്ടെത്തിയ സ്ഥലം ഒരു യുവാവിന്റെ ചെവിക്കുള്ളിലാണ്.
ചെവിക്ക് അകത്ത് ചൊറിച്ചില്‍ ഉണ്ടെന്ന് കാണിച്ച് ഡോക്ടര്‍മാരെ സമീപിച്ച യുവാവിന്റെ ചെവിയില്‍ നിന്നുമാണ് ജീവനുളള എട്ടുകാലിയെ പുറത്തെടുത്തത്. 
ലീ എന്ന ചൈനക്കാരന്റെ ചെവിയില്‍ നിന്നാണ് എട്ടുകാലിയെ പുറത്തെടുത്തതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചെവിക്കകത്ത് വല നെയ്യുന്നതില്‍ മുഴുകിയിരുന്ന ചിലന്തിയെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചിലന്തിയുടെ നീക്കങ്ങള്‍ ചെറിയ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി.

ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ എട്ടുകാലി ചെവിക്ക് അകത്ത് വല നെയ്യുകയായിരുന്നു. വളരെ ചെറിയ ചിലന്തി ആയത് കൊണ്ട് തന്നെ പുറത്തെടുക്കാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് ചെവിയിലേക്ക് സാലിന്‍ ഒഴിച്ചാണ് ചിലന്തിയെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.