• 02 Jul 2020
  • 03: 15 PM
Latest News arrow

പൂരനഗരിയില്‍ 'തൃശൂര്‍പൂരം'; വിജയ് ബാബു- ജയസൂര്യ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

'ആട്2' വിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ട് വീണ്ടും എത്തുന്നു. 'തൃശൂര്‍ പൂരം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൃശൂര്‍ പൂര ദിവസമായ തിങ്കളാഴ്ച പൂരനഗരിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നത്.

ഫൈഡ്രേ ഫിലിംസിന്റെ ബാനറില്‍ രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ-തിരക്കഥ- സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രതീഷ് വേഗയാണ്. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.

Editors Choice