• 19 Aug 2019
  • 02: 50 PM
Latest News arrow

ഡല്‍ഹിയ്ക്ക് തോല്‍വി; ഫൈനലില്‍ ചെന്നൈ- മുംബൈ പോരാട്ടം

വിശാഖപട്ടണം: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് കടന്നത്. മെയ് പന്ത്രണ്ടിന് ഹൈദരാബാദിലാണ് ഫൈനല്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്‌സണ്‍ (32 പന്തില്‍ 50), ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 50) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.
ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. 2015ലാണ് ചെന്നൈയും മുംബൈയും ഏറ്റവും അവസാനമായി ഫൈനലില്‍ ഏറ്റുമട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. അതിന് മുന്‍പ് 2013ലും 2010ലും ഇവര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.