• 26 May 2019
  • 03: 50 PM
Latest News arrow

വാട്‌സാപ് ഇനിമുതല്‍ വിന്‍ഡോസ് ഫോണുകളില്‍ ലഭ്യമാകില്ല

ന്യൂഡല്‍ഹി: വിന്‍ഡോസ് ഫോണുകളില്‍ നിന്നും തങ്ങളുടെ ആപ്പ് പിന്‍വലിക്കാനൊരുങ്ങി വാട്‌സാപ്. 2020 ജനുവരി ഒന്നുമുതലാണ് വാട്‌സാപ് പിന്‍വലിക്കാനൊരുങ്ങുന്നത്. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തിക്കൂ.
വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ വാട്‌സാപ് സേവനം പിന്‍വലിക്കും എന്നാണ് പ്രഖ്യാപനം. നേരത്തെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്‌സാപ് സേവനം പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ  ബ്ലോഗ് പോസ്റ്റിലാണ് വിന്‍ഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വാട്‌സാപ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും വാട്‌സ് ആപ്പ് പിന്‍വലിക്കും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്‌സാപ് ലഭിക്കില്ല.

പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്താനുള്ള ചെലവും അപ്‌ഡേഷന്റെ കാലതാമസവും വാട്‌സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ  ലഭ്യമാക്കാന്‍ കഴിയാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് വാട്‌സാപ് പഴയ ഫോണുകളെ കൈവിടുന്നത്.