• 22 Oct 2019
  • 03: 39 AM
Latest News arrow

നവാഗതരുടെ 'ഒരു നക്ഷത്രമുള്ള ആകാശം'

നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു നക്ഷത്രമുള്ള ആകാശം' റിലീസിന് തയ്യാറായി. അപര്‍ണ ഗോപിനാഥ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് ബാബുവാണ്.

ലാൽ ജോസ്, ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, കെ.ബി വേണു, ഉണ്ണി രാജ, പുതുമുഖ നടൻ പ്രജ്യോദ് പ്രദീപ്, നിഷാ സാരംഗ്, സേതു ലക്ഷ്മി, രചന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കോളേജ് അധ്യാപകനായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

എം.വി.കെ പ്രദീപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രാഹുൽ രാജ്-ദീപാങ്കുരൻ എന്നിവർ ചേർന്ന് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് ദീപാങ്കുരൻ. റഹ്‌മാൻ മുഹമ്മദ് അലി എഡിറ്റിംഗും സജി പഞ്ചു കലാസംവിധാനവും നിർവ്വഹിക്കുന്നു.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 'ഒരു നക്ഷത്രമുള്ള ആകാശ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ചിത്രം മെയ് 17ന് തീയേറ്ററുകളിലെത്തും.