• 19 Aug 2019
  • 02: 43 PM
Latest News arrow

യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്‌സണൽ-ചെൽസി പോരാട്ടം

ലണ്ടന്‍: ചാമ്പ്യൻസ് ലീഗിന് പിന്നാലെ യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ക്ലബുകളുടെ ഫൈനല്‍.യൂറോപ്പ ലീഗ് ഫുട്ബോലിന്റെ സെമിഫൈനൽ മത്സരങ്ങളിൽ ആഴ്സണലും  ചെൽസിയും വിജയിച്ചു. 

വലൻസിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ്  ആഴ്സണൽ ഫൈനലിൽ എത്തിയത്. ആഴ്സണലിനായി പിയറി എമെറിക് ഹാട്രിക് നേടി. ആദ്യ പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സണലിന്‍റെ വിജയം.

രണ്ടാമത്തെ സെമി ഫൈനലിൽ ഐൻട്രാക്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ചെൽസി ഫൈനലിലെത്തിയത്. അധിക സമയത്തിന് ശേഷവും ഇരുടീമുകളും ഓരോ ഗോളുകൾ അടിച്ച് സമനില പാലിച്ചു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി നാല് തവണ ലക്ഷ്യം കണ്ടപ്പോൾ ഐൻട്രാക്ടിന് 3 ഗോളുകളേ നേടാനായുള്ളൂ. 

മെയ് 29 നാണ് യൂറോപ്പ ലീഗ് ഫൈനൽ.