• 19 Aug 2019
  • 02: 52 PM
Latest News arrow

മുംബൈയുടെ എതിരാളി ചെന്നൈയോ ഡൽഹിയോ? വെള്ളിയാഴ്ചയറിയാം

വിശാഖപട്ടണം: ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. തോല്‍വിയുടെ വക്കോളമെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ചത്  ഋഷഭ് പന്തിന്റെ (49) ഇന്നിംഗ്‌സായിരുന്നു. പൃഥ്വി ഷായുടെ (56) ഫിഫ്റ്റിയും വിജയത്തിന് കൂട്ടായി.  ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. ഡല്‍ഹിക്ക് ജയത്തിലേക്ക് അവസാന നാലോവറില്‍ 42 റണ്‍സ് വേണമെന്നിരിക്കെ മലയാളി താരം ബേസില്‍ തമ്പിയുടെ ഒരോവറില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 22 റണ്‍സടിച്ച് ഋഷഭ് പന്ത് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിയിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ് നേടി.

തോല്‍വിയോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്തായി.

സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162/8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.5 ഓവറില്‍ 165/8.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഡല്‍ഹിയുടെ എതിരാളി. ഇതിലെ വിജയി ഞായറാഴ്ച ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.