• 19 Sep 2019
  • 12: 16 AM
Latest News arrow

കുവൈറ്റില്‍ ആവോലി പിടിക്കുന്നതിന് വിലക്ക്

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സമുദ്ര പരിധിയില്‍ ആവോലി മത്സ്യം പിടിക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ വിലക്കി. ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് വളരെയധികം ഡിമാന്റുള്ള ആവോലി പിടിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. കുവൈറ്റ് കാര്‍ഷിക-മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട മത്സ്യ വിഭവമായ ആവോലി, ഹമൂര്‍ പോലുള്ള മത്സ്യശേഖരങ്ങളില്‍ മുന്‍കാലത്തെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്തെ മീന്‍പിടുത്തക്കാര്‍ പ്രജനന കാലത്തെ വിലക്ക് പാലിക്കുന്നുണ്ടെങ്കിലും വിദേശികള്‍ സമുദ്രപരിധി ലംഘിച്ച് നിയമവിരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുകയാണെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍.