• 04 Oct 2023
  • 06: 27 PM
Latest News arrow

ഇനി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഇരട്ടപ്പേരിടാം

ന്യൂഡല്‍ഹി: സുഹൃത്തുക്കളെ ഇരട്ടപ്പേരിട്ട് വിളിക്കുന്നവര്‍ക്ക് ഫേസ്ബുക്കിന്റെ സഹായം. ഇനിമുതല്‍ മെസഞ്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇരട്ടപ്പേരിടാനുള്ള സൗകര്യം നല്‍കുകയാണ് ഫേസ്ബുക്ക്.

മറ്റൊരു കാര്യം എന്തെന്നാല്‍, സുഹൃത്തുക്കളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍, ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍ അവര്‍ നിങ്ങളുടെയും പേര് മാറ്റി തിരിച്ച് പണി തരാനുള്ള അവസരവും ഫേസ്ബുക്ക് ഒരുക്കുന്നുണ്ട്.

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ' നിക്ക് നെയിം' നല്‍കാൻ ചെയ്യേണ്ടത് ഇതാണ്:
ആദ്യം വിളിപ്പേരിടാനുള്ള സുഹൃത്തിന്റെ ചാറ്റ് തുറക്കുക. ശേഷം അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക. അതില്‍ 'നിക്ക് നെയിംസ്' തിരഞ്ഞെടുക്കുക. സുഹൃത്തിന്റെ പേരിന്റെ മേല്‍ തൊട്ട്, പുതിയ പേര് നല്‍കാം.

മെസഞ്ചറിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ ശ്രമം ആണിത്.