പരോളിലിറങ്ങി മുങ്ങിയ കൊടുംകുറ്റവാളിയെ കീഴ്പ്പെടുത്തി വനിതകള്‍

ഗാന്ധിനഗര്‍: ഗുജറാത്ത് പോലീസിന്റെ ഇപ്പോഴത്തെ താരങ്ങള്‍ നാല് വനിത ഇന്‍സ്പെക്ടര്‍മാരാണ്. പരോളിലിറങ്ങി മുങ്ങിയ ശേഷം കൊലപാതകവും പിടിച്ചുപറിയും നടത്തി തലവേദന സൃഷ്ടിച്ചിരുന്ന ഒരു കൊടുംകുറ്റവാളിയെ പിടികൂടിയിരിക്കയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ എസ്ഐമാരായ സന്തോക്ബെന്‍ ഒഡേദര, അരുണാബെന്‍ ഗാമെതി, നിതാമിക ഗോഹെല്‍, ശകുന്തള മാല്, ജിഗ്നേഷ് അഗ്രവത് എന്നീ വനിതകള്‍. ജുസാബ് അല്ലാര്ഖ എന്ന കുറ്റവാളിയെ കാട്ടില്‍ കയറിയാണ് ഈ ധീരവനിതകള്‍ പിടികൂടിയത്. 23 കേസുകളില്‍ പോലീസ് തിരയുന്ന പ്രതിയാണ് അല്ലാര്ഖ.
കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടിക്കാനുള്ള ലോക്കല്‍ പോലീസിന്റെ ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറുകയായിരുന്നു. ഗുജറാത്തിലെ ബൊടാഡ് ജില്ലയിലെ വനത്തില്‍ കഴിയുകയായിരുന്ന പ്രതിയെ കുന്നുകളും വനാന്തരങ്ങളും താണ്ടി രാത്രിയുടെ മറവിലാണ് ഇവര്‍ പിടിച്ചത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം